Skip to main content

Posts

Showing posts from July, 2022

ഹെപ്പറ്റൈറ്റിസ് ബോധവൽക്കരണ ക്ലാസ്

പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ ഹെപ്പറ്റൈറ്റിസ് ബോധവൽക്കരണ ക്ലാസ് 2022 ജൂലൈ 27ന് നടത്തി. പൊതുജനാരോഗ്യത്തിന് ഭീഷണിയായ വൈറൽ ഹെപ്പറ്റൈറ്റിസ് 2030 ഓടുകൂടി നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം കൊണ്ടാടുന്നത്.വൈദ്യരത്നം ടീം മെമ്പറായ ഡോക്ടർ പാർവതി ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.വിവിധതരത്തിലുള്ള ഹെപ്പറ്റൈറ്റിസുകൾ,അവ പകരുന്ന വഴികൾ, ആരോഗ്യപ്രശ്നങ്ങൾ, പ്രതിരോധമാർഗങ്ങൾ തുടങ്ങിയവയെപ്പറ്റി ഡോക്ടർ കൃത്യമായി വിദ്യാർഥികളിൽ അവബോധം ഉളവാക്കി.യോഗത്തിന് സ്വാഗതം അനുഷ്ഠിച്ചത് എസ് ഐ ടി സി ആശാ പി മാത്യു ആണ്.ഹെഡ്മിസ്ട്രസ് അനില സാമുവേൽ ടീച്ചറായിരുന്നു ബോധവൽക്കരണ ക്ലാസിന് അധ്യക്ഷപദം അലങ്കരിച്ചത്.സൂസൻ ബേബി ടീച്ചർ നന്ദി പ്രകാശനം നടത്തി.ഡോക്കുമെന്റേഷൻ നിർവഹിച്ചത് ലിറ്റിൽസ് കുട്ടികളാണ്.

ആരോഗ്യ ബോധവൽക്കരണ സെമിനാർ

പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ വൈദ്യരത്നം ഔഷധശാല, ഹെൽത്ത് ക്ലബ്ബ് , സൗഹൃദ ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ അംഗന സ്ത്രീശക്തികരണ പദ്ധതിയോട് അനുബന്ധിച്ചുള്ള ആരോഗ്യ ബോധവൽക്കരണ സെമിനാർ 2022 ജൂലൈ 22 ആം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി.ആയുർവേദത്തിലൂടെ കൗമാര പ്രായത്തിലുള്ള പെൺകുട്ടികളുടെ കരുതൽ, സ്ത്രീ ശാക്തീകരണം, സ്ത്രീകളുടെ ആരോഗ്യം തുടങ്ങിയ ലക്ഷ്യത്തോടെ സ്കൂളിലെ വിദ്യാർഥികളിൽ ആവിഷ്കരിച്ച പദ്ധതിയാണ് വൈദ്യ രത്നത്തിന്റെ അംഗന പദ്ധതി.ബോധവൽക്കരണ ക്ലാസിന് അധ്യക്ഷപദം അലങ്കരിച്ചത് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ലാലി ജോൺ ആണ്.സ്വാഗതം ഹ്യൂമാനിറ്റീസ് വിഭാഗം അധ്യാപിക ശ്രീമതി ആൻസി രാജ് നിർവഹിച്ചു. സെമിനാറിന് നേതൃത്വം നൽകിയത് ഡോക്ടർ. ഗായത്രി എസ് വൈദ്യരത്നം ചെങ്ങന്നൂർ ആണ്. ആയുർവേദത്തിലൂടെ കുട്ടികളുടെ മാനസിക ശാരീരിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താം എന്നും, സ്ത്രീകളിൽ കാണുന്ന ആരോഗ്യ പ്രശ്നങ്ങളും, അവയുടെ പരിഹാരമാർഗ്ഗങ്ങളും സെമിനാറിൽ ഐസിടിയുടെ സഹായത്താൽ വിദ്യാർത്ഥികളെ ബോധവൽക്കരിച്ചു.സ്കൂൾ, ഹയർസെക്കൻഡറി തലത്തിലുള്ള പെൺകുട്ടികൾക്കാണ് സെമിനാർ നടത്തിയത്.ക്ലാസുകൾക്ക് ആശംസ അറിയിച്ചത

സ്കൂൾ ജാഗ്രത സമിതി

പോലീസ് ഡിപ്പാർട്ട്മെന്റ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സ്കൂൾ കുട്ടികളുടെ സുരക്ഷയ്ക്കായി സ്കൂളിൽ ആരംഭിച്ച സമിതിയാണ് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ് പി ജി).എസ് പി ജിയുടെ ആദ്യ യോഗം ജൂൺ 15 രാവിലെ 11 മണിക്ക് ശ്രീ. കെ മനോജ് സാറിന്റെ (ഇൻസ്പെക്ടർ ആറന്മുള പോലീസ് സ്റ്റേഷൻ) നേതൃത്വത്തിൽ നടത്തി.സ്കൂളിന് സമീപത്ത് കുട്ടികളുടെ ട്രാഫിക് സേഫ്റ്റി ഉറപ്പുവരുത്തുക, സ്കൂൾ പരിസരത്ത് മയക്കുമരുന്നുകൾ, പുകയില ഉൽപ്പന്നങ്ങൾ, ലഹരി മരുന്നുകൾ തുടങ്ങിയവയുടെ കച്ചവടം തടയുക, സ്കൂളിൽ കയറാതെ നടക്കുന്ന കുട്ടികളെ കണ്ടെത്തി നിരീക്ഷിക്കുക,സ്കൂൾ പരിസരങ്ങളിൽ പരിചയം നടിച്ച് കുട്ടികളെ ചൂഷണം ചെയ്യുന്ന ആളുകളെ നിരീക്ഷിക്കുക എന്നതാണ് ഈ സംവിധാനം കൊണ്ട് ഉദ്ദേശിക്കുന്നത്.ജാഗ്രത സമിതി കൺവീനറായി ശ്രീ ജെബി തോമസ് സാർ നേതൃത്വം വഹിക്കുന്നു. സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ, സ്റ്റാഫ് സെക്രട്ടറി സുനു മേരി സാമുവേൽ, എൻ.സി.സി ഓഫീസർ എബി മാത്യു ജേക്കബ്, സ്കൂൾ ലീഡർ പാർത്ഥജിത്ത്,പി ടി എ പ്രസിഡന്റ് എൽദോസ് വർഗീസ്,മദർ ടി ടി എ അംഗങ്ങൾ,സ്കൂളിന്റെ സമീപത്തെ കച്ചവട സ്ഥാപനത്തിന്റെ ഉടമകൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

രണ്ടാമത് ശബരീഷ് സ്‌മാരക സ്കൂൾ വിക്കി പുരസ്ക്കാരം

രണ്ടാമത് ശബരീഷ് സ്‌മാരക സ്കൂൾ വിക്കി പുരസ്ക്കാരം ശബരീഷ് സ്മാരക സ്കൂൾ വിക്കി മത്സരത്തിൽ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂൾ ജില്ലാതലത്തിൽ രണ്ടാം തവണയും ഒന്നാം സ്ഥാനം നേടി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലുള്ള മത്സരത്തിന്റെ അവാർഡ് ദാന ചടങ്ങ് 1/7/2022, 2 മണിക്ക് നിയമസഭാ ശങ്കരനാരായണൻ തമ്പി ഹാളിൽ നിയമസഭ സ്പീക്കർ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ച യോഗത്തിന് മുഖ്യ അതിഥി ആയിരുന്നത്, ഗതാഗത മന്ത്രി ആന്റണി രാജുവാണ്. കൈറ്റ് സി.ഇ.ഒ കെ അൻവർ സാദത്ത്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു ഐഎഎസ്, എസ്.ഇ.ആർ.ടി ഡയറക്ടർ ആർ കെ ജയപ്രകാശ് തുടങ്ങിയവർ സന്നിഹിതരായിരുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയിൽ നിന്ന് 25000 രൂപയും, മെമെന്റോയും, പ്രശസ്തി പത്രവും സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ഏറ്റുവാങ്ങി.