Skip to main content

Posts

Showing posts from April, 2020

ലോക പ്രമേഹ ദിനത്തോടെ അനുബന്ധിച്ചുള്ള സന്ദേശ റാലിയും ബോധവത്കരണ ക്ലാസും

ലോക പ്രമേഹ ദിനത്തോടെ അനുബന്ധിച്ചുള്ള സന്ദേശ റാലിയും ബോധവത്കരണ ക്ലാസും വല്ലന ഹെൽത്ത് സെന്ററിന്റെ അഭിമുഘ്യത്തിൽ പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ക്ലാസുകൾ നയിച്ചത് വല്ലന ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പക്ടറായ അജിത ഒ ആണ്.ഉത്‌ഘാടനം എസ്. ഐ .ടി .സി ശ്രീമതി.ആശ പി മാത്യു നിർവഹിച്ചു. പ്രമേഹം എന്താണെന്നും അത് കുട്ടികളിൽ ഉണ്ടാകുന്നതു എങ്ങനെയെന്നും,അതിന്റെ ലക്ഷണങ്ങൾ പ്രതിരോധ മാർഗങ്ങൾ എന്നിവയും അജിത ഓ വിശദമാക്കി. പാൻക്രിയാസ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഇൻസുലിൻ ഹോർമോണിന്റെ പ്രവർത്തനവും കുട്ടികളിൽ സ്ലൈഡ് ഷോയിലൂടെ വിശദമാക്കി.എൻ സി സി കുട്ടികൾ,, ഹെൽത്ത് ക്ലബ്ബിലെ കുട്ടികൾ സ്റ്റുഡന്റസ് ഡോക്ടഴ്സ് തുടങ്ങിയവർ ക്ലാസ്സുകളിൽ പങ്കെടുത്തു. സ്കൂൾ ചെയർമാൻ സഹദ് മോൻ പി. എസ്‌ ക്ലാസ്സുകളെക്കുറിച്ചുള്ള ഫീഡ് ബാക്കുകൾ നടത്തി.

ഫോറെസ്റ്ററി ക്ലബ്

എ.എം.എം ഹയർസെക്കൻഡറി സ്കൂൾ ഫോറസ്ട്രി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുടുക്കത്തുപാറ,പാലരുവി എന്നിവിടങ്ങളിലേക്ക് കുട്ടികളെ കൊണ്ട് വനയാത്ര പോയി. 2021-22 അദ്ധ്യയന വർഷത്തിൽ ഫോറസ്ട്രി ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ മാസം 8 ന് നമുക്ക് ചുറ്റുമുള്ള പക്ഷികൾ എന്ന വിഷയത്തെ ക്കുറിച്ച് ഗൂഗിൾ മീറ്റിലൂടെ കൊല്ലം ഫോറസ്ട്രി ക്ലബ്ബിന്റെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ വിനോദ് സർ ആണ് ക്ലാസ് നയിച്ചത്. എല്ലാ ക്ലാസ്സിലെയും നിശ്ചിത കട്ടകൾ ഗൂഗിൾ മീറ്റിൽ പങ്കെടുത്തു. വളരെ മനോഹരമായ ക്ലാസ്സ് ആണ് വിനോദ് സർ കട്ടികൾക്ക് നൽകിയത്. കുട്ടികളോട് പ്രകൃതിയിലേക്ക് ഇറങ്ങാനും, സഹജീവികളെ മനസ്സിലാക്കുക, പ്രകൃതി സ്നേഹം ഉള്ളവർ ആ കുക, മരങ്ങൾ വച്ചു പിടിപ്പിക്കുക തുടങ്ങിയ ആശയങ്ങൾ നൽകി. യൂ ട്യൂബ് ലൈവ് സ്ട്രീം നടത്തിയതിലൂടെ എല്ലാ ക്ലാസ്സുകളിലേയും കട്ടികൾക്ക് പ്രോഗ്രാം കാണാനും, റിപ്പോർട്ട് തയ്യാറാക്കാനുമുള്ള അവസരം കിട്ടി.