പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ ഹെപ്പറ്റൈറ്റിസ് ബോധവൽക്കരണ ക്ലാസ് 2022 ജൂലൈ 27ന് നടത്തി. പൊതുജനാരോഗ്യത്തിന് ഭീഷണിയായ വൈറൽ ഹെപ്പറ്റൈറ്റിസ് 2030 ഓടുകൂടി നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം കൊണ്ടാടുന്നത്.വൈദ്യരത്നം ടീം മെമ്പറായ ഡോക്ടർ പാർവതി ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.വിവിധതരത്തിലുള്ള ഹെപ്പറ്റൈറ്റിസുകൾ,അവ പകരുന്ന വഴികൾ, ആരോഗ്യപ്രശ്നങ്ങൾ, പ്രതിരോധമാർഗങ്ങൾ തുടങ്ങിയവയെപ്പറ്റി ഡോക്ടർ കൃത്യമായി വിദ്യാർഥികളിൽ അവബോധം ഉളവാക്കി.യോഗത്തിന് സ്വാഗതം അനുഷ്ഠിച്ചത് എസ് ഐ ടി സി ആശാ പി മാത്യു ആണ്.ഹെഡ്മിസ്ട്രസ് അനില സാമുവേൽ ടീച്ചറായിരുന്നു ബോധവൽക്കരണ ക്ലാസിന് അധ്യക്ഷപദം അലങ്കരിച്ചത്.സൂസൻ ബേബി ടീച്ചർ നന്ദി പ്രകാശനം നടത്തി.ഡോക്കുമെന്റേഷൻ നിർവഹിച്ചത് ലിറ്റിൽസ് കുട്ടികളാണ്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശാനുസരണം സർവശിക്ഷക് അഭ്യാന്റെ നേതൃത്വത്തിൽ ഈ അദ്ധ്യയന വർഷം നടപ്പാക്കിയ പദ്ധതിയാണ് മക്കൾക്കൊപ്പം.ഓൺലൈൻ കാലഘട്ടത്തിൽ കുട്ടികളുടെ ശാരീരിക മാനസീക ആരോഗ്യപരിപാലനത്തിൽ രക്ഷിതാക്കളുടെ പങ്ക് ഈ പ്രോഗ്രാമിലൂടെ വിവിധ വിദ്യാഭ്യാസ വിദഗ്ദർ ഗൂഗിൾ മീറ്റിലൂടെ രക്ഷിതാക്കളെ മനസ്സിലാക്കി. അഞ്ച് ഗ്രൂപ്പുകളായിട്ടാണ് ഈ രക്ഷാകർതൃ ശാക്തീകരണ പരിപാടി സ്കൂളിൽ നടത്തിയത് . ശ്രീ ഷിബു എസ്. പീതാംബരൻ (ഹെഡ്മാസ്റ്റർ വലിയകുളം സ്കൂൾ റാന്നി), ശ്രീമതി ഗീത എസ്. (ബി ആർ സി റാന്നി ), ശ്രീമതി ബിജി കെ നായർ (ഹെഡ്മിസ്ട്രസ്സ് സെന്റ് ജോസഫ് എച്ച്. എസ്. ), ശ്രീ ജോസ് എബ്രഹാം (പി.സി.എച്ച് എസ്. പുല്ലൂപ്രം റാന്നി), ശ്രീമതി ജീജ ദാസ് (റിസോഴ്സ് പേഴ്സൺ ) തുടങ്ങിയ പ്രഗത്ഭരായ വ്യക്തികൾ ആയിരുന്നു ഈ ക്ലാസ്സ് നയിച്ചത്. വിവിധ ക്ലാസ്സുകളിൽ നടത്തിയ ഈ പ്രോഗ്രാം സ്കൂളിലെ വിവിധ അദ്ധ്യാപകർ അദ്ധ്യക്ഷ പദം അലങ്കരിച്ചു. പത്താം ക്ലാസ്സിലെ പ്രോഗ്രാം ഉദ്ഘാടനം ചെയ്തത് തിരുവല്ല വിദ്യാഭ്യാസ ഓഫിസർ ശ്രീമതി. പ്രസീന മാഡം ആണ്. പ്രോഗാമിന് ആശംസകൾ അർപ്പിക്കാൻ വിവിധ രക്ഷിതാക്കളും ഓൺലൈൻ മീറ്റിൽ എത്തിയെന്നുള്ളത് പ്രശംസനീയമാണ് .
Comments
Post a Comment