Skip to main content

ആരോഗ്യ ബോധവൽക്കരണ സെമിനാർ

പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ വൈദ്യരത്നം ഔഷധശാല, ഹെൽത്ത് ക്ലബ്ബ് , സൗഹൃദ ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ അംഗന സ്ത്രീശക്തികരണ പദ്ധതിയോട് അനുബന്ധിച്ചുള്ള ആരോഗ്യ ബോധവൽക്കരണ സെമിനാർ 2022 ജൂലൈ 22 ആം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി.ആയുർവേദത്തിലൂടെ കൗമാര പ്രായത്തിലുള്ള പെൺകുട്ടികളുടെ കരുതൽ, സ്ത്രീ ശാക്തീകരണം, സ്ത്രീകളുടെ ആരോഗ്യം തുടങ്ങിയ ലക്ഷ്യത്തോടെ സ്കൂളിലെ വിദ്യാർഥികളിൽ ആവിഷ്കരിച്ച പദ്ധതിയാണ് വൈദ്യ രത്നത്തിന്റെ അംഗന പദ്ധതി.ബോധവൽക്കരണ ക്ലാസിന് അധ്യക്ഷപദം അലങ്കരിച്ചത് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ലാലി ജോൺ ആണ്.സ്വാഗതം ഹ്യൂമാനിറ്റീസ് വിഭാഗം അധ്യാപിക ശ്രീമതി ആൻസി രാജ് നിർവഹിച്ചു. സെമിനാറിന് നേതൃത്വം നൽകിയത് ഡോക്ടർ. ഗായത്രി എസ് വൈദ്യരത്നം ചെങ്ങന്നൂർ ആണ്. ആയുർവേദത്തിലൂടെ കുട്ടികളുടെ മാനസിക ശാരീരിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താം എന്നും, സ്ത്രീകളിൽ കാണുന്ന ആരോഗ്യ പ്രശ്നങ്ങളും, അവയുടെ പരിഹാരമാർഗ്ഗങ്ങളും സെമിനാറിൽ ഐസിടിയുടെ സഹായത്താൽ വിദ്യാർത്ഥികളെ ബോധവൽക്കരിച്ചു.സ്കൂൾ, ഹയർസെക്കൻഡറി തലത്തിലുള്ള പെൺകുട്ടികൾക്കാണ് സെമിനാർ നടത്തിയത്.ക്ലാസുകൾക്ക് ആശംസ അറിയിച്ചത് ശ്രീമതി ആശ പി മാത്യു, ശ്രീമതി രമ്യ വർഗീസ് തുടങ്ങിയ അധ്യാപകരാണ്.വൈദ്യരത്നത്തിന്റെ ഫീൽഡ് ഓഫീസറായ ശ്രീ ടി എസ് ദിലീപ് നന്ദി ആശംസിച്ചു. ഡോക്കുമെന്റേഷൻ നിർവഹിച്ചത് ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്.

Comments

Popular posts from this blog

ലഹരി വിരുദ്ധ ക്യാമ്പയിൻ-ദേശീയ യുവദിനം

ലിറ്റിൽ കൈറ്റ്സിന്റെയും വിമുക്തി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ദേശീയ യുവജന ദിനമായ 2022 ജനുവരി 12ന് ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളും ലഹരി വിരുദ്ധ പ്രതിജ്ഞ ക്യാമ്പയിനും സംഘടിപ്പിച്ചു.ദേശീയ യുവദിനത്തിൽ,അദ്ധ്യാപകരും വിദ്യാർത്ഥികളും, പി.ടി.എ പ്രതിനിധികളും ലഹരി വിരുദ്ധസന്ദേശങ്ങൾ പ്രചരിപ്പിക്കുകയും, ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. കൂടാതെ ആഭ്യന്തര മന്ത്രാലയം നൽകിയ ഇ-പ്രതിജ്ഞ ലിങ്ക് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പങ്കുവെക്കുകയും, കുട്ടികളും അധ്യാപകരും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു.

LITTLE KITES SINGLE DAY CAMP 2022

മക്കൾക്കൊപ്പം

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശാനുസരണം സർവശിക്ഷക് അഭ്യാന്റെ നേതൃത്വത്തിൽ ഈ അദ്ധ്യയന വർഷം നടപ്പാക്കിയ പദ്ധതിയാണ് മക്കൾക്കൊപ്പം.ഓൺലൈൻ കാലഘട്ടത്തിൽ കുട്ടികളുടെ ശാരീരിക മാനസീക ആരോഗ്യപരിപാലനത്തിൽ രക്ഷിതാക്കളുടെ പങ്ക് ഈ പ്രോഗ്രാമിലൂടെ വിവിധ വിദ്യാഭ്യാസ വിദഗ്ദർ ഗൂഗിൾ മീറ്റിലൂടെ രക്ഷിതാക്കളെ മനസ്സിലാക്കി. അഞ്ച് ഗ്രൂപ്പുകളായിട്ടാണ് ഈ രക്ഷാകർതൃ ശാക്തീകരണ പരിപാടി സ്കൂളിൽ നടത്തിയത് . ശ്രീ ഷിബു എസ്. പീതാംബരൻ (ഹെഡ്മാസ്റ്റർ വലിയകുളം സ്കൂൾ റാന്നി), ശ്രീമതി ഗീത എസ്. (ബി ആർ സി റാന്നി ), ശ്രീമതി ബിജി കെ നായർ (ഹെഡ്മിസ്ട്രസ്സ് സെന്റ് ജോസഫ് എച്ച്. എസ്. ), ശ്രീ ജോസ് എബ്രഹാം (പി.സി.എച്ച് എസ്. പുല്ലൂപ്രം റാന്നി), ശ്രീമതി ജീജ ദാസ് (റിസോഴ്സ് പേഴ്സൺ ) തുടങ്ങിയ പ്രഗത്ഭരായ വ്യക്തികൾ ആയിരുന്നു ഈ ക്ലാസ്സ് നയിച്ചത്. വിവിധ ക്ലാസ്സുകളിൽ നടത്തിയ ഈ പ്രോഗ്രാം സ്കൂളിലെ വിവിധ അദ്ധ്യാപകർ അദ്ധ്യക്ഷ പദം അലങ്കരിച്ചു. പത്താം ക്ലാസ്സിലെ പ്രോഗ്രാം ഉദ്ഘാടനം ചെയ്തത് തിരുവല്ല വിദ്യാഭ്യാസ ഓഫിസർ ശ്രീമതി. പ്രസീന മാഡം ആണ്. പ്രോഗാമിന് ആശംസകൾ അർപ്പിക്കാൻ വിവിധ രക്ഷിതാക്കളും ഓൺലൈൻ മീറ്റിൽ എത്തിയെന്നുള്ളത് പ്രശംസനീയമാണ് .