Skip to main content

Posts

Showing posts from January, 2022

സ്മാർട്ട് ഫോൺ വിതരണോത്ഘാടനം

കോവിഡ് മഹാമാരിയെ തുടർന്ന് കുട്ടികൾക്ക് പഠനത്തിനാവശ്യമായ 30 ഇന്റർനെറ്റ് കണക്ഷനോട് കൂടിയ സ്മാർട്ട് ഫോൺ പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ ലഭിച്ചു. ശ്രീമതി. അനില സാമുവേലിന്റെ സ്വാഗതത്തോടു കൂടി ശ്രീ. അനീഷ് ബഞ്ചമിന്റെ നേതൃത്വത്തിൽ നടന്ന മീറ്റിങ്ങിൽ സ്കൂൾ മനേജർ റവ. എബി റ്റി മാമ്മൻ ഉദ്ഘാടനം നിർവഹിച്ചു. ശ്രീമതി. ബിന്ദു കെ ഫിലിപ്പ് നന്ദി രേഖപ്പെടുത്തി.ഇത് കോവിഡ് കാലഘട്ടത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ പഠനത്തിന് കൂടുതൽ പ്രയോജനപ്പെട്ടു.

ഗുരു വന്ദനം

ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ മുൻകാലങ്ങളിൽ മികച്ച നേതൃത്വം നൽകി ഇപ്പോൾ 80 വയസ്സിന്റെ പൂർണ്ണതയിൽ എത്തിയ അദ്ധ്യാപക ശ്രേഷ്ഠരെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ ദേശീയ അദ്ധ്യാപക ദിനത്തിൽ അവരുടെ ഭവനങ്ങളിൽ എത്തി പൊന്നാടയണിയിച്ച് ആദരിച്ചു. അദ്ധ്യാപകർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും പൂർവ്വ വിദ്യാർഥികൾ തങ്ങളുടെ അദ്ധ്യാപകരുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ നന്ദിപൂർവ്വം സ്മരിക്കുകയും ചെയ്തു. ശ്രീമാൻമാരായ സി. കെ. വർഗീസ്, സി. പി. ഉമ്മൻ, ശ്രീമതിമാരായ അന്നമ്മ സക്കറിയ, പി. ജെ. അന്നമ്മ, സാറാമ്മ തോമസ് എന്നീ അദ്ധ്യാപക ശ്രേഷ്ഠരെയാണ് ഗുരുവന്ദനം പരിപാടിയിൽ ആദരിച്ചത്.

വിജയോത്സവം 2021

എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കാനായി എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച വിജയോത്സവം പരിപാടിയിലേക്ക് ഏവർക്കും സ്വാഗതം. അതിജീവനത്തിന്റെ പുതിയ തന്ത്രങ്ങളിലൂടെ വിജയ സോപാനത്തിൽ എത്തിയ കുരുന്നുകൾക്ക് ഏറെ സന്തോഷദിനം.സ്കൂൾ മാനേജർ റവ. എബി ടി മാമ്മന്റെ അധ്യക്ഷതയിൽ കൂടിയ യോഗം സംഗീത അധ്യാപകനായ ശ്രീ ടി.സി അജിത് കുമാറിന്റെ സംഗീതത്തോടെ ആരംഭിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻചാർജ് ശ്രീമതി അനില സാമുവേൽ സ്വാഗതമാശംസിച്ചു. വിജയം ഒരു ലക്ഷ്യമല്ല ഒരു യാത്രയാണ് എന്ന അധ്യക്ഷന്റെ വാക്കുകൾ ഏറെ ചിന്തോന്മുഖമായി. യോഗത്തിന് ശ്രുതിമധുരമായ ഗാനമാലപിച്ചത് കുമാരി ദേവിക ആർ നായർ ആണ്. ബഹുമാനപ്പെട്ട ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി യോഗം ഉദ്ഘാടനം ചെയ്തു. നിങ്ങൾ ഓരോരുത്തരും പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തെപ്പറ്റി ബോധവാന്മാരായി സമൂഹത്തിന് അതിനെപ്പറ്റിയുള്ള ബോധവത്കരണം നടത്തണം എന്ന് സൂചിപ്പിച്ചു. മുഖ്യ സന്ദേശം നൽകിയത് സെന്റ് തോമസ് കോളേജ് കോഴഞ്ചേരി ഇക്കണോമിക്സ് വിഭാഗം മേധാവി പ്രൊഫ.സുരേഷ് മാത്യു ജോർജ് ആണ്.ലളിത മധുരമായ സംഭാഷണം കൊണ്ട് പ്രൗഢഗംഭീരമായ ആശയം കുട്ടികളിൽ എത്തിക്കുന്നതിൽ അദ്ദേഹ