പോലീസ് ഡിപ്പാർട്ട്മെന്റ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സ്കൂൾ കുട്ടികളുടെ സുരക്ഷയ്ക്കായി സ്കൂളിൽ ആരംഭിച്ച സമിതിയാണ് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ് പി ജി).എസ് പി ജിയുടെ ആദ്യ യോഗം ജൂൺ 15 രാവിലെ 11 മണിക്ക് ശ്രീ. കെ മനോജ് സാറിന്റെ (ഇൻസ്പെക്ടർ ആറന്മുള പോലീസ് സ്റ്റേഷൻ) നേതൃത്വത്തിൽ നടത്തി.സ്കൂളിന് സമീപത്ത് കുട്ടികളുടെ ട്രാഫിക് സേഫ്റ്റി ഉറപ്പുവരുത്തുക, സ്കൂൾ പരിസരത്ത് മയക്കുമരുന്നുകൾ, പുകയില ഉൽപ്പന്നങ്ങൾ, ലഹരി മരുന്നുകൾ തുടങ്ങിയവയുടെ കച്ചവടം തടയുക, സ്കൂളിൽ കയറാതെ നടക്കുന്ന കുട്ടികളെ കണ്ടെത്തി നിരീക്ഷിക്കുക,സ്കൂൾ പരിസരങ്ങളിൽ പരിചയം നടിച്ച് കുട്ടികളെ ചൂഷണം ചെയ്യുന്ന ആളുകളെ നിരീക്ഷിക്കുക എന്നതാണ് ഈ സംവിധാനം കൊണ്ട് ഉദ്ദേശിക്കുന്നത്.ജാഗ്രത സമിതി കൺവീനറായി ശ്രീ ജെബി തോമസ് സാർ നേതൃത്വം വഹിക്കുന്നു.
സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ, സ്റ്റാഫ് സെക്രട്ടറി സുനു മേരി സാമുവേൽ, എൻ.സി.സി ഓഫീസർ എബി മാത്യു ജേക്കബ്, സ്കൂൾ ലീഡർ പാർത്ഥജിത്ത്,പി ടി എ പ്രസിഡന്റ് എൽദോസ് വർഗീസ്,മദർ ടി ടി എ അംഗങ്ങൾ,സ്കൂളിന്റെ സമീപത്തെ കച്ചവട സ്ഥാപനത്തിന്റെ ഉടമകൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ലിറ്റിൽ കൈറ്റ്സിന്റെയും വിമുക്തി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ദേശീയ യുവജന ദിനമായ 2022 ജനുവരി 12ന് ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളും ലഹരി വിരുദ്ധ പ്രതിജ്ഞ ക്യാമ്പയിനും സംഘടിപ്പിച്ചു.ദേശീയ യുവദിനത്തിൽ,അദ്ധ്യാപകരും വിദ്യാർത്ഥികളും, പി.ടി.എ പ്രതിനിധികളും ലഹരി വിരുദ്ധസന്ദേശങ്ങൾ പ്രചരിപ്പിക്കുകയും, ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. കൂടാതെ ആഭ്യന്തര മന്ത്രാലയം നൽകിയ ഇ-പ്രതിജ്ഞ ലിങ്ക് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പങ്കുവെക്കുകയും, കുട്ടികളും അധ്യാപകരും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു.

Comments
Post a Comment