Skip to main content

Posts

Showing posts from August, 2019

ഗ്രന്ഥശാല

ആത്മീയ ഗോളത്തിലെ വെള്ളി നക്ഷത്രവും, സാമൂഹികപരിഷ്കർത്താവും, സ്കൂളിന്റെ മുൻ മാനേജറുമായ സാധു കൊച്ചുകുഞ്ഞുപദേശിയുടെ സ്മരണ നിലനിർത്തുന്നതുമായ വിശാലമായ ലൈബ്രറിയാണ് സ്കൂളിന് ഉള്ളത്. ഏഴായിരത്തിലേറെ പുസ്തകങ്ങളും ദിനപത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉള്ള ലൈബ്രറിക്ക് വിശാലമായ വായനമുറി ഉണ്ട്. വിദ്യാഭ്യാസവാർത്ത, വിനോദകായിക ചാനലുകൾ ലഭ്യമാകുന്ന ടെലിവിഷനും, വിപുലമായ ഡിജിറ്റൽ വിഭാഗങ്ങളുടെ ശേഖരവും ഇവിടെ സജ്ജമാക്കിയിരിക്കുന്നു. ഇടയാറന്മുളയിലെ പ്രശസ്തരായ സാഹിത്യകാരന്മാരുടെ ഛായാചിത്രങ്ങൾ ഈ ലൈബ്രറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.വിദ്യാർഥികളെ വെളിച്ചത്തിലേക്കുള്ള മാർഗദീപമായി മാറ്റി വായനയുടെ പടവുകൾ ഒന്നൊന്നായി കയറി പോകുവാൻ പര്യാപ്തമാക്കുന്ന തരത്തിലുള്ള മികച്ച ഗ്രന്ഥശാല ഇവിടെയുണ്ട്. മാനവ സംസ്കൃതിയുടെ നെടും തൂണുകൾ ആണ് ഇത്തരം ഗ്രന്ഥശാലകൾ.കുട്ടികളുടെ ജന്മദിനത്തിൽ ഗ്രന്ഥശാലയിലേക്ക് സംഭാവന നൽകുന്ന പുസ്തകങ്ങൾ, മഹത് വ്യക്തികൾ നൽകുന്ന പുസ്തകങ്ങൾ തുടങ്ങിയവ അടങ്ങുന്ന പുസ്തകസമാഹരണം വായന ജ്വാല എന്നപേരിൽ നടത്തി. താല്പര്യമുള്ള കുട്ടികൾക്ക് പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോകുവാനും അവസരമുണ്ട്. കുട്ടികൾ വായനക്കുറിപ്പുകൾ തയ്യാറാക്കു