കോവിഡ് മഹാമാരിയെ തുടർന്ന് കുട്ടികൾക്ക് പഠനത്തിനാവശ്യമായ 30 ഇന്റർനെറ്റ് കണക്ഷനോട് കൂടിയ സ്മാർട്ട് ഫോൺ പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ ലഭിച്ചു. ശ്രീമതി. അനില സാമുവേലിന്റെ സ്വാഗതത്തോടു കൂടി ശ്രീ. അനീഷ് ബഞ്ചമിന്റെ നേതൃത്വത്തിൽ നടന്ന മീറ്റിങ്ങിൽ സ്കൂൾ മനേജർ റവ. എബി റ്റി മാമ്മൻ ഉദ്ഘാടനം നിർവഹിച്ചു. ശ്രീമതി. ബിന്ദു കെ ഫിലിപ്പ് നന്ദി രേഖപ്പെടുത്തി.ഇത് കോവിഡ് കാലഘട്ടത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ പഠനത്തിന് കൂടുതൽ പ്രയോജനപ്പെട്ടു.
ലിറ്റിൽ കൈറ്റ്സിന്റെയും വിമുക്തി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ദേശീയ യുവജന ദിനമായ 2022 ജനുവരി 12ന് ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളും ലഹരി വിരുദ്ധ പ്രതിജ്ഞ ക്യാമ്പയിനും സംഘടിപ്പിച്ചു.ദേശീയ യുവദിനത്തിൽ,അദ്ധ്യാപകരും വിദ്യാർത്ഥികളും, പി.ടി.എ പ്രതിനിധികളും ലഹരി വിരുദ്ധസന്ദേശങ്ങൾ പ്രചരിപ്പിക്കുകയും, ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. കൂടാതെ ആഭ്യന്തര മന്ത്രാലയം നൽകിയ ഇ-പ്രതിജ്ഞ ലിങ്ക് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പങ്കുവെക്കുകയും, കുട്ടികളും അധ്യാപകരും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു.

Comments
Post a Comment