Skip to main content

വിജയോത്സവം 2021

എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കാനായി എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച വിജയോത്സവം പരിപാടിയിലേക്ക് ഏവർക്കും സ്വാഗതം. അതിജീവനത്തിന്റെ പുതിയ തന്ത്രങ്ങളിലൂടെ വിജയ സോപാനത്തിൽ എത്തിയ കുരുന്നുകൾക്ക് ഏറെ സന്തോഷദിനം.സ്കൂൾ മാനേജർ റവ. എബി ടി മാമ്മന്റെ അധ്യക്ഷതയിൽ കൂടിയ യോഗം സംഗീത അധ്യാപകനായ ശ്രീ ടി.സി അജിത് കുമാറിന്റെ സംഗീതത്തോടെ ആരംഭിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻചാർജ് ശ്രീമതി അനില സാമുവേൽ സ്വാഗതമാശംസിച്ചു. വിജയം ഒരു ലക്ഷ്യമല്ല ഒരു യാത്രയാണ് എന്ന അധ്യക്ഷന്റെ വാക്കുകൾ ഏറെ ചിന്തോന്മുഖമായി. യോഗത്തിന് ശ്രുതിമധുരമായ ഗാനമാലപിച്ചത് കുമാരി ദേവിക ആർ നായർ ആണ്. ബഹുമാനപ്പെട്ട ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി യോഗം ഉദ്ഘാടനം ചെയ്തു. നിങ്ങൾ ഓരോരുത്തരും പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തെപ്പറ്റി ബോധവാന്മാരായി സമൂഹത്തിന് അതിനെപ്പറ്റിയുള്ള ബോധവത്കരണം നടത്തണം എന്ന് സൂചിപ്പിച്ചു. മുഖ്യ സന്ദേശം നൽകിയത് സെന്റ് തോമസ് കോളേജ് കോഴഞ്ചേരി ഇക്കണോമിക്സ് വിഭാഗം മേധാവി പ്രൊഫ.സുരേഷ് മാത്യു ജോർജ് ആണ്.ലളിത മധുരമായ സംഭാഷണം കൊണ്ട് പ്രൗഢഗംഭീരമായ ആശയം കുട്ടികളിൽ എത്തിക്കുന്നതിൽ അദ്ദേഹത്തിന്റെ കഴിവ് ഏറെ പ്രശംസാവഹമായിരുന്നു.പരീക്ഷാ വിജയ ത്തോടൊപ്പം ജീവിതവിജയവും നേടാൻ കുട്ടികളെ പ്രാപ്തരാക്കാൻ ആ പ്രസംഗത്തിന് സാധിച്ചു എന്ന് ഉറപ്പാണ്. പ്രശ്നങ്ങളെ അവസരമാക്കി മാറ്റാൻ പറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകൾ നമ്മളെ ഏറെ ചിന്തിപ്പിക്കുന്നു. ചേക്കുട്ടി പാവകളിലൂടെ, അമ്മൂമ്മത്തിരി കളിലൂടെ,ശയ്യാ ഉയിർപ്പിലുടെ അതിജീവനത്തിന്റെ പാതകൾ അദ്ദേഹം വരച്ചുകാട്ടി. യോഗത്തിലെ പ്രധാന ഇനമായ അനുമോദനവും അവാർഡ് ദാനവും പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അശ്വതി വിനോജ് നിർവഹിച്ചു. അവാർഡ് ദാനത്തിന് നേതൃത്വം നൽകിയത് ശ്രീമതി ശ്രീമതി ബിന്ദു കെ ഫിലിപ്പ്, ശ്രീമതി മേരി സാമുവൽ തുടങ്ങിയ അധ്യാപകരാണ്. ബോർഡ് സെക്രട്ടറി ശ്രീ റെജി ജോർജ്, സ്റ്റാഫ് പ്രതിനിധി ഡോളി തോമസ് എന്നിവർ യോഗത്തിൽ ആശംസകൾ അറിയിച്ചു അനുമോദനങ്ങൾ മറുവാക്ക് ചൊല്ലി കുമാരി അക്ഷയ എം നായരും, മാസ്റ്റർ സഹദ്മോൻ പി എസും ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. യോഗത്തിന് കൃതജ്ഞത അർപ്പിച്ചത് സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുനു മേരി സാമുവേൽ ആണ്. പ്രോഗ്രാം അവതാരകരായി എത്തിയത് ശ്രീ ജെബി തോമസ്, ശ്രീമതി ലക്ഷ്മി പ്രകാശ്, ശ്രീമതി ലീമ മത്തായി തുടങ്ങിയ അധ്യാപകരാണ്. എൻ.സി.സി കുട്ടികളുടെ നേതൃത്വത്തിൽ നടന്ന യോഗം ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്യുമെന്റ് ചെയ്തു.

Comments

Popular posts from this blog

മക്കൾക്കൊപ്പം

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശാനുസരണം സർവശിക്ഷക് അഭ്യാന്റെ നേതൃത്വത്തിൽ ഈ അദ്ധ്യയന വർഷം നടപ്പാക്കിയ പദ്ധതിയാണ് മക്കൾക്കൊപ്പം.ഓൺലൈൻ കാലഘട്ടത്തിൽ കുട്ടികളുടെ ശാരീരിക മാനസീക ആരോഗ്യപരിപാലനത്തിൽ രക്ഷിതാക്കളുടെ പങ്ക് ഈ പ്രോഗ്രാമിലൂടെ വിവിധ വിദ്യാഭ്യാസ വിദഗ്ദർ ഗൂഗിൾ മീറ്റിലൂടെ രക്ഷിതാക്കളെ മനസ്സിലാക്കി. അഞ്ച് ഗ്രൂപ്പുകളായിട്ടാണ് ഈ രക്ഷാകർതൃ ശാക്തീകരണ പരിപാടി സ്കൂളിൽ നടത്തിയത് . ശ്രീ ഷിബു എസ്. പീതാംബരൻ (ഹെഡ്മാസ്റ്റർ വലിയകുളം സ്കൂൾ റാന്നി), ശ്രീമതി ഗീത എസ്. (ബി ആർ സി റാന്നി ), ശ്രീമതി ബിജി കെ നായർ (ഹെഡ്മിസ്ട്രസ്സ് സെന്റ് ജോസഫ് എച്ച്. എസ്. ), ശ്രീ ജോസ് എബ്രഹാം (പി.സി.എച്ച് എസ്. പുല്ലൂപ്രം റാന്നി), ശ്രീമതി ജീജ ദാസ് (റിസോഴ്സ് പേഴ്സൺ ) തുടങ്ങിയ പ്രഗത്ഭരായ വ്യക്തികൾ ആയിരുന്നു ഈ ക്ലാസ്സ് നയിച്ചത്. വിവിധ ക്ലാസ്സുകളിൽ നടത്തിയ ഈ പ്രോഗ്രാം സ്കൂളിലെ വിവിധ അദ്ധ്യാപകർ അദ്ധ്യക്ഷ പദം അലങ്കരിച്ചു. പത്താം ക്ലാസ്സിലെ പ്രോഗ്രാം ഉദ്ഘാടനം ചെയ്തത് തിരുവല്ല വിദ്യാഭ്യാസ ഓഫിസർ ശ്രീമതി. പ്രസീന മാഡം ആണ്. പ്രോഗാമിന് ആശംസകൾ അർപ്പിക്കാൻ വിവിധ രക്ഷിതാക്കളും ഓൺലൈൻ മീറ്റിൽ എത്തിയെന്നുള്ളത് പ്രശംസനീയമാണ് .

CAROL 2021

പോസ്റ്റർ ഡ്രോയിംഗ്

ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റെ സ്മരണാർത്ഥം പോസ്റ്റർ ഡ്രോയിംഗ് നടത്തി. താൽപ്പര്യമുള്ള എല്ലാ വിദ്യാർത്ഥികളും മത്സരത്തിൽ പങ്കെടുത്തു. ഒന്നും,രണ്ടും സ്ഥാനക്കാർക്കുള്ള സമ്മാനദാനം നടത്തി.