പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശാനുസരണം സർവശിക്ഷക് അഭ്യാന്റെ നേതൃത്വത്തിൽ ഈ അദ്ധ്യയന വർഷം നടപ്പാക്കിയ പദ്ധതിയാണ് മക്കൾക്കൊപ്പം.ഓൺലൈൻ കാലഘട്ടത്തിൽ കുട്ടികളുടെ ശാരീരിക മാനസീക ആരോഗ്യപരിപാലനത്തിൽ രക്ഷിതാക്കളുടെ പങ്ക് ഈ പ്രോഗ്രാമിലൂടെ വിവിധ വിദ്യാഭ്യാസ വിദഗ്ദർ ഗൂഗിൾ മീറ്റിലൂടെ രക്ഷിതാക്കളെ മനസ്സിലാക്കി. അഞ്ച് ഗ്രൂപ്പുകളായിട്ടാണ് ഈ രക്ഷാകർതൃ ശാക്തീകരണ പരിപാടി സ്കൂളിൽ നടത്തിയത് . ശ്രീ ഷിബു എസ്. പീതാംബരൻ (ഹെഡ്മാസ്റ്റർ വലിയകുളം സ്കൂൾ റാന്നി), ശ്രീമതി ഗീത എസ്. (ബി ആർ സി റാന്നി ), ശ്രീമതി ബിജി കെ നായർ (ഹെഡ്മിസ്ട്രസ്സ് സെന്റ് ജോസഫ് എച്ച്. എസ്. ), ശ്രീ ജോസ് എബ്രഹാം (പി.സി.എച്ച് എസ്. പുല്ലൂപ്രം റാന്നി), ശ്രീമതി ജീജ ദാസ് (റിസോഴ്സ് പേഴ്സൺ ) തുടങ്ങിയ പ്രഗത്ഭരായ വ്യക്തികൾ ആയിരുന്നു ഈ ക്ലാസ്സ് നയിച്ചത്. വിവിധ ക്ലാസ്സുകളിൽ നടത്തിയ ഈ പ്രോഗ്രാം സ്കൂളിലെ വിവിധ അദ്ധ്യാപകർ അദ്ധ്യക്ഷ പദം അലങ്കരിച്ചു. പത്താം ക്ലാസ്സിലെ പ്രോഗ്രാം ഉദ്ഘാടനം ചെയ്തത് തിരുവല്ല വിദ്യാഭ്യാസ ഓഫിസർ ശ്രീമതി. പ്രസീന മാഡം ആണ്. പ്രോഗാമിന് ആശംസകൾ അർപ്പിക്കാൻ വിവിധ രക്ഷിതാക്കളും ഓൺലൈൻ മീറ്റിൽ എത്തിയെന്നുള്ളത് പ്രശംസനീയമാണ്.
രാഷ്ട്രീയ കിഷോർ സ്വസ്ത്യ കാര്യാക്രം (ആർകെഎസ്‌കെ) ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം 10-19 വയസ്സിനിടയിൽ പ്രായമുള്ള കൗമാരക്കാർക്കായി ഒരു ആരോഗ്യ പരിപാടി ആരംഭിച്ചു, ഇത് അവരുടെ പോഷകാഹാരം, പ്രത്യുൽപാദന ആരോഗ്യം, ലഹരിവസ്തുക്കളുടെ ദുരുപയോഗം എന്നിവ ലക്ഷ്യമിടുന്നു. ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം, കൗമാരക്കാർക്കിടയിലുള്ള ലഹരി മരുന്നിന്റെ ഉപയോഗം ഇല്ലാതാക്കുക എന്നതാണ് . ഈ ലക്ഷ്യം കൈവരിക്കാൻ എല്ലാ സ്കൂളുകളിൽനിന്നും പഠനത്തിലും മറ്റു കാര്യങ്ങളിലും പ്രഗൽഭരായ 4 യു പി വിദ്യാർത്ഥികളെയും 4 ഹൈ സ്കൂൾ വിദ്യാർത്ഥികളെയും അതാത് സ്കൂളുകളിലെ സയൻസ് ടീച്ചർമാർ തിരഞ്ഞെടുത്തു . സ്റ്റുഡന്റ് ഡോക്ടർ കേഡറ്റ് ആയി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് 4 ദിവസത്തെ ട്രെയിനിങ് ക്യാമ്പ് നൽകി ഈ ട്രെയിനിങ് ക്യാമ്പ് കഴിഞ്ഞപ്പോൾ അവർക്കു ഒരു സർട്ടിഫിക്കറ്റും അവരുടെ ഭാഗത്തുനിന്നുള്ള ഒരു സമ്മാനവും ഉണ്ടണ്ടായിരുന്നു അതിനു ശേഷം 1 ദിവസം എല്ലാ കുട്ടികളെയും വിളിച്ചു വരുത്തി അവരുടെ പ്രവർത്തനത്തെ വിലയിരുത്തുകയുണ്ടായി . അതിനുശേഷം സ്റ്റുഡന്റ് ഡോക്ടർ കേഡറ്റ്മാർക്ക് ഡോക്ടർസ് കോട്ടുകൾ നൽകുകയുണ്ടായി .സ്റ്റുഡന്റ് ഡോക്ടർ കേഡറ്റുമാർ നല്ല ഒരു തലമുറയെ വാർത്തെടു...
Comments
Post a Comment