ളാക പാടശേഖര സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന കൊയ്ത്തുത്സവം 2022 മാർച്ച് പത്താം തീയതി 8.30 ന് ബഹുമാനപ്പെട്ട ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് കറ്റ കൊയ്ത് ഉദ്ഘാടനം നിർവഹിച്ചു. വരും തലമുറയ്ക്ക് കൃഷി പരിപാലനത്തിൽ താൽപര്യം തോന്നുക എന്ന ഉദ്ദേശത്തോടും കൂടി നടത്തപ്പെട്ട ഈ മഹനീയ കർമ്മത്തിൽ പങ്കാളികളാവാൻ പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എം എം എം ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥി സമൂഹത്തിന് സാധിച്ചു.സ്കൂളിലെ അധ്യാപകരായ സന്ധ്യ ജി നായർ, ബിന്ദു കെ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ ഫോറസ്റ്റ് ക്ലബിലെ കുട്ടികൾ കൊയ്ത്തുത്സവത്തിൽ പങ്കെടുത്തു.ഈ പ്രവർത്തനങ്ങൾ കുട്ടികൾക്ക് കൃഷിയോടുള്ള താല്പര്യം വർദ്ധിക്കുന്നതിന് ഇടയായി.
(കൊയ്ത്തുത്സവം വീഡിയോകാണുക)
ലിറ്റിൽ കൈറ്റ്സിന്റെയും വിമുക്തി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ദേശീയ യുവജന ദിനമായ 2022 ജനുവരി 12ന് ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളും ലഹരി വിരുദ്ധ പ്രതിജ്ഞ ക്യാമ്പയിനും സംഘടിപ്പിച്ചു.ദേശീയ യുവദിനത്തിൽ,അദ്ധ്യാപകരും വിദ്യാർത്ഥികളും, പി.ടി.എ പ്രതിനിധികളും ലഹരി വിരുദ്ധസന്ദേശങ്ങൾ പ്രചരിപ്പിക്കുകയും, ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. കൂടാതെ ആഭ്യന്തര മന്ത്രാലയം നൽകിയ ഇ-പ്രതിജ്ഞ ലിങ്ക് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പങ്കുവെക്കുകയും, കുട്ടികളും അധ്യാപകരും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു.

Comments
Post a Comment