ലോക പ്രമേഹ ദിനത്തോടെ അനുബന്ധിച്ചുള്ള സന്ദേശ റാലിയും ബോധവത്കരണ ക്ലാസും വല്ലന ഹെൽത്ത് സെന്ററിന്റെ അഭിമുഘ്യത്തിൽ പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ക്ലാസുകൾ നയിച്ചത് വല്ലന ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പക്ടറായ അജിത ഒ ആണ്.ഉത്‌ഘാടനം എസ്. ഐ .ടി .സി ശ്രീമതി.ആശ പി മാത്യു നിർവഹിച്ചു. പ്രമേഹം എന്താണെന്നും അത് കുട്ടികളിൽ ഉണ്ടാകുന്നതു എങ്ങനെയെന്നും,അതിന്റെ ലക്ഷണങ്ങൾ പ്രതിരോധ മാർഗങ്ങൾ എന്നിവയും അജിത ഓ വിശദമാക്കി. പാൻക്രിയാസ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഇൻസുലിൻ ഹോർമോണിന്റെ പ്രവർത്തനവും കുട്ടികളിൽ സ്ലൈഡ് ഷോയിലൂടെ വിശദമാക്കി.എൻ സി സി കുട്ടികൾ,, ഹെൽത്ത് ക്ലബ്ബിലെ കുട്ടികൾ സ്റ്റുഡന്റസ് ഡോക്ടഴ്സ് തുടങ്ങിയവർ ക്ലാസ്സുകളിൽ പങ്കെടുത്തു. സ്കൂൾ ചെയർമാൻ സഹദ് മോൻ പി. എസ് ക്ലാസ്സുകളെക്കുറിച്ചുള്ള ഫീഡ് ബാക്കുകൾ നടത്തി.
ലിറ്റിൽ കൈറ്റ്സിന്റെയും വിമുക്തി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ദേശീയ യുവജന ദിനമായ 2022 ജനുവരി 12ന് ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളും ലഹരി വിരുദ്ധ പ്രതിജ്ഞ ക്യാമ്പയിനും സംഘടിപ്പിച്ചു.ദേശീയ യുവദിനത്തിൽ,അദ്ധ്യാപകരും വിദ്യാർത്ഥികളും, പി.ടി.എ പ്രതിനിധികളും ലഹരി വിരുദ്ധസന്ദേശങ്ങൾ പ്രചരിപ്പിക്കുകയും, ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. കൂടാതെ ആഭ്യന്തര മന്ത്രാലയം നൽകിയ ഇ-പ്രതിജ്ഞ ലിങ്ക് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പങ്കുവെക്കുകയും, കുട്ടികളും അധ്യാപകരും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു.

Comments
Post a Comment