എ.എം.എം ഹയർസെക്കൻഡറി സ്കൂൾ ഫോറസ്ട്രി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുടുക്കത്തുപാറ,പാലരുവി എന്നിവിടങ്ങളിലേക്ക് കുട്ടികളെ കൊണ്ട് വനയാത്ര പോയി.
2021-22 അദ്ധ്യയന വർഷത്തിൽ ഫോറസ്ട്രി ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ മാസം 8 ന് നമുക്ക് ചുറ്റുമുള്ള പക്ഷികൾ എന്ന വിഷയത്തെ ക്കുറിച്ച് ഗൂഗിൾ മീറ്റിലൂടെ കൊല്ലം ഫോറസ്ട്രി ക്ലബ്ബിന്റെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ വിനോദ് സർ ആണ് ക്ലാസ് നയിച്ചത്.
എല്ലാ ക്ലാസ്സിലെയും നിശ്ചിത കട്ടകൾ ഗൂഗിൾ മീറ്റിൽ പങ്കെടുത്തു. വളരെ മനോഹരമായ ക്ലാസ്സ് ആണ് വിനോദ് സർ കട്ടികൾക്ക് നൽകിയത്. കുട്ടികളോട് പ്രകൃതിയിലേക്ക് ഇറങ്ങാനും, സഹജീവികളെ മനസ്സിലാക്കുക, പ്രകൃതി സ്നേഹം ഉള്ളവർ ആ കുക, മരങ്ങൾ വച്ചു പിടിപ്പിക്കുക തുടങ്ങിയ ആശയങ്ങൾ നൽകി. യൂ ട്യൂബ് ലൈവ് സ്ട്രീം നടത്തിയതിലൂടെ എല്ലാ ക്ലാസ്സുകളിലേയും കട്ടികൾക്ക് പ്രോഗ്രാം കാണാനും, റിപ്പോർട്ട് തയ്യാറാക്കാനുമുള്ള അവസരം കിട്ടി.
ലിറ്റിൽ കൈറ്റ്സിന്റെയും വിമുക്തി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ദേശീയ യുവജന ദിനമായ 2022 ജനുവരി 12ന് ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളും ലഹരി വിരുദ്ധ പ്രതിജ്ഞ ക്യാമ്പയിനും സംഘടിപ്പിച്ചു.ദേശീയ യുവദിനത്തിൽ,അദ്ധ്യാപകരും വിദ്യാർത്ഥികളും, പി.ടി.എ പ്രതിനിധികളും ലഹരി വിരുദ്ധസന്ദേശങ്ങൾ പ്രചരിപ്പിക്കുകയും, ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. കൂടാതെ ആഭ്യന്തര മന്ത്രാലയം നൽകിയ ഇ-പ്രതിജ്ഞ ലിങ്ക് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പങ്കുവെക്കുകയും, കുട്ടികളും അധ്യാപകരും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു.

Comments
Post a Comment