രാഷ്ട്രീയ കിഷോർ സ്വസ്ത്യ കാര്യാക്രം (ആർകെഎസ്‌കെ) ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം 10-19 വയസ്സിനിടയിൽ പ്രായമുള്ള കൗമാരക്കാർക്കായി ഒരു ആരോഗ്യ പരിപാടി ആരംഭിച്ചു, ഇത് അവരുടെ പോഷകാഹാരം, പ്രത്യുൽപാദന ആരോഗ്യം, ലഹരിവസ്തുക്കളുടെ ദുരുപയോഗം എന്നിവ ലക്ഷ്യമിടുന്നു. ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം, കൗമാരക്കാർക്കിടയിലുള്ള ലഹരി മരുന്നിന്റെ ഉപയോഗം ഇല്ലാതാക്കുക എന്നതാണ് . ഈ ലക്ഷ്യം കൈവരിക്കാൻ എല്ലാ സ്കൂളുകളിൽനിന്നും പഠനത്തിലും മറ്റു കാര്യങ്ങളിലും പ്രഗൽഭരായ 4 യു പി വിദ്യാർത്ഥികളെയും 4 ഹൈ സ്കൂൾ വിദ്യാർത്ഥികളെയും അതാത് സ്കൂളുകളിലെ സയൻസ് ടീച്ചർമാർ തിരഞ്ഞെടുത്തു . സ്റ്റുഡന്റ് ഡോക്ടർ കേഡറ്റ് ആയി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് 4 ദിവസത്തെ ട്രെയിനിങ് ക്യാമ്പ് നൽകി ഈ ട്രെയിനിങ് ക്യാമ്പ് കഴിഞ്ഞപ്പോൾ അവർക്കു ഒരു സർട്ടിഫിക്കറ്റും അവരുടെ ഭാഗത്തുനിന്നുള്ള ഒരു സമ്മാനവും ഉണ്ടണ്ടായിരുന്നു അതിനു ശേഷം 1 ദിവസം എല്ലാ കുട്ടികളെയും വിളിച്ചു വരുത്തി അവരുടെ പ്രവർത്തനത്തെ വിലയിരുത്തുകയുണ്ടായി . അതിനുശേഷം സ്റ്റുഡന്റ് ഡോക്ടർ കേഡറ്റ്മാർക്ക് ഡോക്ടർസ് കോട്ടുകൾ നൽകുകയുണ്ടായി .സ്റ്റുഡന്റ് ഡോക്ടർ കേഡറ്റുമാർ നല്ല ഒരു തലമുറയെ വാർത്തെടുക്കാൻ പ്രയത്നിച്ചുകൊണ്ടിരിക്കുന്നു .
ലിറ്റിൽ കൈറ്റ്സിന്റെയും വിമുക്തി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ദേശീയ യുവജന ദിനമായ 2022 ജനുവരി 12ന് ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളും ലഹരി വിരുദ്ധ പ്രതിജ്ഞ ക്യാമ്പയിനും സംഘടിപ്പിച്ചു.ദേശീയ യുവദിനത്തിൽ,അദ്ധ്യാപകരും വിദ്യാർത്ഥികളും, പി.ടി.എ പ്രതിനിധികളും ലഹരി വിരുദ്ധസന്ദേശങ്ങൾ പ്രചരിപ്പിക്കുകയും, ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. കൂടാതെ ആഭ്യന്തര മന്ത്രാലയം നൽകിയ ഇ-പ്രതിജ്ഞ ലിങ്ക് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പങ്കുവെക്കുകയും, കുട്ടികളും അധ്യാപകരും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു.
Comments
Post a Comment